Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Special Relief

Kannur

ഉ​ദ​യ​ഗി​രി​യി​ൽ പ്ര​ത്യേ​ക ദു​രി​താ​ശ്വാ​സ പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണം;​ ക​ള​ക്ട​റേ​റ്റി​ൽ യോ​ഗം ചേർന്നു

ക​ണ്ണൂ​ർ: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത കാ​ല​വ​ർ​ഷ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ടം നേ​രി​ട്ട ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നു​മാ​യി സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ മു​ൻ​കൈ​യെ​ടു​ത്ത് ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു.

ഉ​ദ​യ​ഗി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 38 റോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ പൊ​തു​നി​ർ​മി​തി​ക​ൾ​ക്കും വീ​ടു​ക​ൾ​ക്കും കൃ​ഷി​യി​ട​ങ്ങ​ൾ​ക്കും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.
പ്ര​ത്യേ​ക സ​ഹാ​യം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ അ​ഞ്ഞൂ​റോ​ളം കു​ടും​ബ​ങ്ങ​ളും നാ​ടും ദു​രി​ത​ക്ക​യ​ത്തി​ലാ​കു​മെ​ന്നും അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം മു​ഖ​മ​ന്ത്രി​യെ നേ​രി​ൽ ധ​രി​പ്പി​ച്ച​താ​യും എം​എ​ൽ​എ അ​റി​യി​ച്ചു.

അ​ടി​യ​ന്ത​ര​മാ​യി പു​ന​ർ​നി​ർ​മി​ക്കേ​ണ്ട ത​ക​ർ​ന്ന റോ​ഡു​ക​ൾ​ക്ക് പു​റ​മെ മ​റ്റ് പൊ​തു​നി​ർ​മി​തി​ക​ൾ, വീ​ടു​ക​ൾ, കൃ​ഷി​യി​ട​ങ്ങ​ൾ എ​ന്നി​വ​യു​ടെ പു​നഃ​സ്ഥാ​പ​ന​ത്തി​നും ആ​വ​ശ്യ​മാ​യ പ്ര​ത്യേ​ക ദു​രി​താ​ശ്വാ​സ പാ​ക്കേ​ജ് അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പ​രി​ഗ​ണി​ക്കു​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.

ഇ​തി​നാ​യി ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലു​ണ്ടാ​യി​ട്ടു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ ക​ണ​ക്കു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ശേ​ഖ​രി​ച്ച് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും യോ​ഗ​ത്തി​ൽ നി​ർ​ദ്ദേ​ശം ന​ൽ​കി. ഉ​ദ​യ​ഗി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ബെ​ന്നി, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന​കു​മാ​ർ, ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ.​കെ. സു​ബൈ​ർ , ത​ഹ​സി​ൽ​ദാ​ർ സ​ജീ​വ​ൻ തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ മേ​ധാ​വി​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up